മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു

one more covid death in kerala

സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി. മലപ്പുറം മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അർബുദത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം ജൂണ്‍ 29ന് റിയാദിൽ നിന്നെത്തിയതാണ്. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദാണ് മരിച്ചത്. 82 വയസ്സായിരുന്നു. പനിയെ തുടർന്ന് ഈ മാസം ഒന്നാം തിയ്യതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് മരണം സംഭവിച്ചത്. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞു. സംസ്കാരം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തും. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി.

Content Highlights; one more covid death in kerala