ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആയുഷ് വകുപ്പ് മന്ത്രി ധരം സിംഗ് സൈനിക്കാണ് രോഗം സ്ഥിരീകരിച്ചത്. യോഗി മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിക്കാണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതിന് മുമ്പ് മന്ത്രിസഭയിലെ ഗ്രാമ വികസന മന്ത്രി രാജേന്ദ്ര പ്രതാപ് സിംഗിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സഹാറന്‍പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ധരം സിംഗ്. ഇദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവരെയെല്ലാം നിലവില്‍ ക്വാറന്റൈനിൽ ആക്കിയിരിക്കുകയാണ്.
Content Highlights; up government another minister tests positive for covid