ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,248 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതര്‍ 6,97,413ലേക്ക് ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
India reports a spike of 24,248 new #COVID19 cases and 425 deaths in the last 24 hours. Positive cases stand at 6,97,413 including 2,53,287 active cases, 4,24,433 cured/discharged/migrated & 19,693 deaths: Ministry of Health & Family Welfare pic.twitter.com/3iPDtPJyvN
— ANI (@ANI) July 6, 2020
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവില്‍ 2,53,287 കൊവിഡ് രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 4,24,432 പേര് രോഗമുക്തരായതായാണ് വിവരം. ഇന്നലെ 425 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് മരണങ്ങള് 19,693 ആയി.
മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്. രാജ്യത്ത് ഇന്നലെ വരെ 99,69,662 പേരില്‍ കൊവിഡ് പരിശോധന നടത്തിയിട്ടുള്ളതായി ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് അവകാശപ്പെട്ടു. ഇന്നലെ മാത്രം 1,80,596 പരിശോധനകളാണ് നടത്തിയത്.
Content Highlight: India sees spike of 24,248 COVID-19 cases, tally reaches 6,97,413