പ്രവാസി ക്വോട്ടാ ബിൽ; 8 ലക്ഷം ഇന്ത്യക്കാർക്ക് കുവെെറ്റ് വിടേണ്ടിവരും

New expat bill may force 8 lakh Indians to leave the Gulf country

കുവെെറ്റിലെ വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള പ്രവാസി ക്വോട്ടാ ബില്ലിന് ദേശീയ അസംബ്ലി നിയമ നിർമാണ സമിതിയുടെ അംഗീകാരം. ബിൽ പ്രകാരം വിദേശി ജനസംഖ്യ സ്വദേശി ജനസംഖ്യക്ക് സമാനമായി പരിമിതപ്പെടുത്തും. ഇന്ത്യൻ ജനസംഖ്യ 15 ശതമാനത്തിൽ കൂടാൻ അനുവദിക്കില്ല. ഇതോടെ 8 ലക്ഷം ഇന്ത്യകാർ കുവെെറ്റിൽ നിന്ന് ഒഴിവാക്കപ്പെടും. വിദേശ തൊഴിലാളികളുടെ എണ്ണം കൂടുകയും കുവെെറ്റ് പൌരന്മാർ ന്യൂനപക്ഷമായി മാറുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കുവെറ്റിൻ്റെ പുതിയ തീരുമാനം. 

43 ലക്ഷമാണ് കുവെെറ്റിലെ ജനസംഖ്യ. 14.5 ലക്ഷത്തോളം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. കുവെെറ്റിൽ ഏറ്റവും കൂടുതൽ പ്രവാസികൾ വരുന്നത് ഇന്ത്യയിൽ നിന്നാണ്. മറ്റ് രാജ്യങ്ങളിലെ പ്രവാസികളുടെ വരവിലും ബിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം കുവെെറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ് രാജ്യത്തെ പ്രവാസികളുടെ എണ്ണം 70 ശതമാനത്തിൽ നിന്ന് 3 ശതമാനമാക്കാൻ ആഹ്വാനം ചെയ്തിരുന്നു. കുവെെറ്റിൻ്റെ തീരുമാനത്തിൽ ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല. 

content highlights: New expat bill may force 8 lakh Indians to leave the Gulf country