രാജ്യത്ത് ഏഴ് ലക്ഷം കടന്ന് കൊവിഡ് കേസുകള്‍; മരണം 20,160

ന്യൂഡല്‍ഹി: രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷവും കടന്ന് മുന്നോട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,252 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെയാണ് എണ്ണം ക്രമാതീതമായി ഉയര്‍ന്നത്. രാജ്യത്ത് പുതിയതായി 467 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 20,160 ആയി ഉയര്‍ന്നു.

മൂന്ന് ലക്ഷത്തിനടുത്ത് രോഗികളാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. അതേസമയം, 4,39,948ഓളം പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം, 2,41,430 സാമ്പിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചത്. ഇന്നലെ വരെ 1,02,11,092 സാമ്പിളുകള്‍ പരിശോധിച്ചു കഴിഞ്ഞതായും ഐ.സി.എം.ആര്‍. അറിയിച്ചു.

Content Highlight: India’s COVID-19 tally crosses 7 lakh mark; deaths at 20,160