ചൈനക്കെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലും ലോകരാജ്യങ്ങളിലും സംഭവിച്ചു കൊണ്ടിരിക്കുന്ന നാശനഷ്ടങ്ങൾക്കും തകർച്ചക്കും കാരണം ചൈനയാണെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. ഇതിന് മുൻപ് നിരവധി തവണ ചൈനയ്ക്കെതിരെ വിമർശനവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം 2.93 ദശലക്ഷം കടന്നതിന് ശേഷമാണ് ചൈനയെ വിമർശിച്ച് കൊണ്ട് ട്രംപ് രംഗത്തെത്തിയത്.
കൊവിഡ് ബാധയെ തുടർന്ന് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായ രാജ്യം അമേരിക്കയാണ്. 1. 32 ലക്ഷം ആളുകളാണ് വെെറസ് ബാധയെ തുടർന്ന് മരണപെട്ടത്. ചൈനയിൽ നിന്ന് വന്ന വൈറസ് രാജ്യത്തെ ബാധിക്കുന്നതു വരെ നല്ല രീതിയിൽ മുന്നോട്ടു പോയിരുന്ന രാജ്യമായിരുന്നു അമേരിക്ക എന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൊവിഡ് വ്യാപിച്ചതോടെ അമേരിക്കയും ചൈനയും തമ്മിലുണ്ടായ സംഘർഷം രൂക്ഷമായി മാറി. ഇതുമായി ബന്ധപെട്ട അമേരിക്കയുടെ ആരോപണങ്ങൾക്ക് വിശദമായ മറുപടിയുമായി ചൈന രംഗത്തെത്തിയിരുന്നു.
Content Highlights; Trump again blames China for COVID-19,