2021 ഫെബ്രുവരിയോടെ ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ 2.87 ലക്ഷം ആകാൻ സാധ്യതയെന്ന് പഠനം

India might see 2.87 lakh Covid cases per day by February 2021, MIT study reveals

2021 ഫെബ്രുവരിയോടെ ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ 2.87 ലക്ഷമാകാൻ സാധ്യയുണ്ടെന്ന് പഠനം. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 84 രാജ്യങ്ങളിലെ കൊവിഡ് കേസുകളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. ലോകവ്യാപകമായി തന്നെ കൊവിഡ് കേസുകൾ ദീർഘകാലം തുടരുമെന്നും 2021 മാർച്ച്-മെയ് മാസത്തോടെ 20 മുതൽ 60 കോടിവരെ കൊവിഡ് കേസുകൾ വരെ ഉണ്ടാവാമെന്നും പഠനം പറയുന്നു.

ഇന്ത്യയായിരിക്കും കൊവിഡ് ബാധ ഏറ്റവും രൂക്ഷമാകുന്ന രാജ്യം. അമേരിക്ക, ദക്ഷിണാഫ്രിക്ക, ഇറാൻ എന്നീ രാജ്യങ്ങളാവും കൊവിഡ് കേസുകളുടെ എണ്ണത്തിൽ അടുത്ത സ്ഥാനങ്ങളിൽ ഉണ്ടാവുക. ഇന്ത്യയിലെ ജനസംഖ്യയും ജനസാന്ദ്രതയും വലിയ പ്രതിസന്ധി സൃഷ്ടിക്കാൻ ഇടയുണ്ടെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. ചികിത്സാ രീതികളും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കിയില്ലെങ്കിൽ ഇന്ത്യയിൽ സ്ഥിതി രൂക്ഷമാകുമെന്നും പഠനം പറയുന്നു. 

 

content highlights: India might see 2.87 lakh Covid cases per day by February 2021, MIT study reveals