സിബിഎസ്ഇ സിലബസ് വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ; പൗരത്വവും മതേതരത്വവും ഇനി പഠിക്കേണ്ടതില്ല

New CBSE Class XI syllabus: Citizenship, nationalism, secularism chapters scrapped

കൊവിഡ് 19 മൂലം നഷ്ടമായ അധ്യയന ദിവസങ്ങൾ കണക്കാക്കി പാഠഭാഗങ്ങൾ വെട്ടിക്കുറച്ച് സിബിഎസ്ഇ. 9 മുതൽ 12 വരെ ക്സാസികളിലെ സിലബസുകളാണ്  വെട്ടിച്ചുരുക്കിയത്. 11ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസിലെ സിലബസ് ചുരിക്കുന്നതിൻ്റെ ഭാഗമായി സിലബസിൽ നിന്നും ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങളാണ് ഒഴിവാക്കിയത്. ഇതിന് പുറമെ പ്രദേശിക സർക്കാരുകളുമായി ബന്ധപ്പെട്ട പാഠ്യഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 

കേന്ദ്ര മാനവ വികസന മന്ത്രാലയത്തിൻ്റെ നിർദേശ പ്രകാരമാണ് നടപടി. രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കാനുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചതെന്ന് മാനവവിഭവ ശേഷി മന്ത്രി രമേഷ് പൊഖ്‌റിയാല്‍ പറഞ്ഞു. പാഠഭാഗങ്ങൾ ഒഴിവാക്കിയെങ്കിലും ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് സാധ്യമായ കാര്യങ്ങൾ വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുക്കണമെന്ന് സിബിഎസ്ഇ നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഈ പാഠഭാഗങ്ങൾ ഇൻ്റേണല്‍ അസെസ്സ്‌മെൻ്റിൻ്റെയോ, ബോര്‍ഡ് എക്‌സാമിനേഷൻ്റേയോ ഭാഗമായിരിക്കില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി.

content highlights: New CBSE Class XI syllabus: Citizenship, nationalism, secularism chapters scrapped