രാജ്യത്ത് ഒറ്റ ദിവസത്തിനിടെ 24,879 കൊവിഡ് രോഗികൾ; 487 മരണം

India reports the highest single-day spike of 24879 new Covid-19 cases

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,879 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 7,67,296 ആയി. ഇന്നലെ മാത്രം 487 പേർ രോഗം ബാധിച്ച് മരിച്ചു. രോഗം ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 21,129 ആയി ഉയർന്നു. 2,69,789 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 4,76,378 പേർക്ക് രോഗം ഭേദമായി.

മഹാരാഷ്ട്രയിൽ 2,23,724 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതിൽ 91,084 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 1,23,192 പേർക്ക് സംസ്ഥാനത്ത് രോഗം ഭേദമായി. 9,448 പേർ കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയിൽ മരിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ 1,22,350 പേർക്കും ഡൽഹിയിൽ 1,04,864 പേർക്കും ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട്. ജൂലെെ 8 വരെ 1,07,40,832 സാംമ്പിളുകളാണ് പരിശോധിച്ചത്. 2,67,061 സാംമ്പിളുകൾ ഇന്നലെ മാത്രം പരിശോധിച്ചതായി ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് അറിയിച്ചു. 

content highlights: India reports the highest single-day spike of 24879 new Covid-19 cases