കസാഖിസ്താനില്‍ അജ്ഞാത ന്യുമോണിയ പടരുന്നു; കൊറോണയെക്കാള്‍ ഗുരുതരമെന്ന് റിപ്പോര്‍ട്ട്

നൂര്‍ സുല്‍ത്താന്‍: കൊറോണ വൈറസിനെക്കാള്‍ അപകടകാരിയായ അജ്ഞാത വൈറസ് കസാഖ്‌സ്താനില്‍ പടരുന്നതായി റിപ്പോര്‍ട്ട്. ന്യുമോണിയ ഗണത്തില്‍പ്പെട്ട അജ്ഞാത വൈറസാണ് രോഗം പരത്തുന്നത്. 1700ലധികം പേര്‍ രോഗം ബാധിച്ച് മരിച്ചതായി ചൈന തങ്ങളുടെ പൗരന്മാര്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ സൂചിപ്പിക്കുന്നു.

കസാഖ്‌സ്താനിലെ അരോഗ്യ വകുപ്പും മറ്റ് ഏജന്‍സികളും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ന്യുമോണിയ വൈറസിന്റെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൈനീസ് എംബസി നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. ജൂണ്‍ പകുതിയോടു കൂടി രാജ്യത്ത് സ്ഥിരീകരിക്കുന്ന കേസുകളുടെ എണ്മം വര്‍ദ്ധിച്ചതായാണ് സൂചന. കൂടാതെ, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ദിനംപ്രതി നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും ചൈനീസ് എംബസി ചൂണ്ടികാട്ടുന്നു.

കസാഖ്‌സ്താനില്‍ ഇതുവരെ രോഗം ബാധിച്ച് 1772 പേര്‍ മരണപ്പെട്ടതായുംഇതില്‍ ചിലര്‍ ചൈനീസ് പൗരന്മാരാണെന്നും എംബസി അറിയിച്ചു. ജൂണ്‍ മാസത്തില്‍ മാത്രം 628 മരണങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ഇത് കൊറോണ വൈറസിനെക്കാള്‍ മാരകമാണെന്നും എംബസി പറയുന്നു.

Content Highlight: Chinese officials warn of ‘unknown pneumonia’ in Kazakhstan that is deadlier than corona virus