കൊവിഡ് വ്യാപനം രൂക്ഷം; ഉത്തർപ്രദേശ് വീണ്ടും സമ്പൂർണ്ണ ലോക്ഡൗണിലേക്ക്

Lockdown In UP From Tonight Amid COVID Pandemic

കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ ഉത്തർ പ്രദേശിൽ വീണ്ടും ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപകമായി മൂന്ന് ദിവസത്തേക്കാണ് ലോക്ക്ഡൌൺ പ്രഖ്യാപിച്ചത്. അവശ്യ സർവീസുകളെ ലോക്ക്ഡൌണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, മാളുകൾ, അവശ്യ വസ്തുക്കളുടേതല്ലാത്ത കടകൾ, റെസ്റ്റോറൻ്റുകൾ എന്നിവയെല്ലാം ലോക്ക്ഡൌണിൽ അടച്ചിടും.

പൊതുഗതാഗത മാർഗങ്ങളും ഈ ദിവസങ്ങളിൽ നിരോധിച്ചിട്ടുണ്ട്. അതേ സമയം സംസ്ഥാനത്തേക്കെത്തുന്ന തീവണ്ടികൾക്ക് അനുമതി നൽകിയിട്ടുണ്ട്. മെയ് മാസത്തിൽ കേന്ദ്രസർക്കാർ ലോക്ക്ഡൌൺ പിൻവലിച്ച ശേഷം ആദ്യമായാണ് യുപിയിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ പ്രഖ്യാപിക്കുന്നത്. 30000 പേർക്കാണ് യുപിയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

Content Highlights; Lockdown In UP From Tonight Amid COVID Pandemic