പൂന്തുറയിൽ രോഗം പടർന്നത് ഇതര സംസ്ഥാനക്കാരിൽ നിന്നാണെന്ന് ആരോഗ്യമന്ത്രി

The Health Minister said that the disease in poonthura was spread from other states

പൂന്തുറയിൽ കൊവിഡ് പടർന്നത് ഇതര സംസ്ഥാനക്കാരിൽ നിന്നാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. തമിഴ്നാട്ടിൽ വൈറസ് ബാധ നിരവധിയാളുകളിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിരവധി പേർ വ്യാപാര ആവശ്യങ്ങൾക്കായി കേരളത്തിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ രോഗം പടർന്നു പിടിച്ച മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരുമായി ഇടപെടുന്നതിൽ ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യമന്ത്രി അഭിപ്രായപെട്ടു. അതേസമയം പൂന്തുറയിൽ നാട്ടുകാർ ലോക്ക്ഡൌൺ ലംഘിച്ച് പുറത്തിറങ്ങി പ്രതിഷേധിക്കുകയാണെന്നും ഇപ്പോൾ സ്ഥിതി ശാന്തമാണെന്നും മന്ത്രി അറിയിച്ചു.

എ സി പിയുടെ നേതൃത്വത്തിൽ ജനങ്ങളുമായി നടത്തുന്ന ചർച്ച ഇപ്പോൾ പുരോഗമിക്കുകയാണ്. പൂന്തുറ മേഖലയിലെ ജനങ്ങളെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റാനും ആലോചനയുണ്ട്. 70 വയസ്സിന് മുകളിലുള്ളവർക്ക് പ്രത്യേക താമസ സൌകര്യം ഒരുക്കുവാനും ആലോചിക്കുന്നുണ്ട്. പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളിലുള്ളവരെയാണ് മാറ്റുന്നത്. പൂന്തുറയിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് ആരംഭിക്കാനും തീരുമാനിച്ചു. ഈ മേഖലയിലെ രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

Content Highlights; The Health Minister said that the disease in poonthura was spread from other states