വ്യാജ ഏറ്റുമുട്ടലുകള്‍ എന്ന മനുഷ്യവകാശ ലംഘനം

ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള വ്യാജ ഏറ്റുമുട്ടലുകളുടെ ചരിത്രത്തില്‍ പുതിയൊരു കേസ് കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. എണ്‍പതുകളുടെ തുടക്കത്തില്‍ മുംബൈ പൊലീസിലെ ഡേര്‍ട്ടി ഹാരികള്‍ എന്നറിയപ്പെട്ടിരുന്ന 1983 ബാച്ച് ഓഫീസര്‍മാരാണ് ഈ വാക്കിനെ ഇന്ത്യയില്‍ ഏറെ പ്രചാരമുള്ളതാക്കി മാറ്റിയത്.

വ്യാജ ഏറ്റുമുട്ടല്‍ കൊലപാതങ്ങള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ വേണ്ടിവരുമെന്ന് 2011-ല്‍ ഒരു കേസ് പരിഗണിക്കവേ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

Content Highlight: A report on Fake Encounters