ക്വാറൻ്റൈൻ കേന്ദ്രത്തിൽ നിന്നും നെഗറ്റീവാണെന്ന് പറഞ്ഞ് വിട്ടയച്ച പ്രവാസിക്ക് കൊവിഡ് പൊസിറ്റീവ്

covid positive man visited atm and bank closed kollam

കൊല്ലത്ത് ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നും നെഗറ്റീവാണെന്ന് പറഞ്ഞ് വിട്ടയച്ചയാൾക്ക് കൊവിഡ് പോസിറ്റീവ്. കൊല്ലം പടപ്പക്കര സ്വദേശിക്കാണ് കൊവിഡ് പോസിറ്റീവായത്. കരുനാഗപ്പള്ളിയിലെ ക്വാറൻ്റൈൻ കേന്ദ്രത്തിലായിരുന്നു പ്രവാസിയായ ഇദ്ധേഹം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. പതിനാല് ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം ഇദ്ദേഹത്തെ പറഞ്ഞയക്കുകയായിരുന്നു. തുടർന്ന് വീട്ടിലേക്ക് പോകും വഴി കുണ്ടറയിലെ ഒരു എടിഎമ്മിൽ നിന്നും പണവും എടുത്ത് ബാങ്കിൽ കയറി പുറത്തിറങ്ങവെയാണ് കൊവിഡ് പോസിറ്റീവാണെന്ന് പറഞ്ഞ് ആരോഗ്യ വകുപ്പിൽ നിന്നും ഫോൺ വരുന്നത്. തുടർന്ന് ഇദ്ധേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനു പിന്നാലെ ഇദ്ദേഹം കയറിയ എടിഎമ്മും ബാങ്കും അടച്ചു. ഇവിടെ അണുനശീകരണം നടത്തുകയാണ്. ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചയാണ് ഇദ്ധേഹത്തിൻ്റെ കാര്യത്തിൽ സംഭവിച്ചത്.

Content Highlights; covid positive man visited atm and bank closed kollam