അതിര്‍ത്തിയിലെ സമാധാനവും വികസനവും; ഇന്ത്യ-ചൈന രണ്ടാംവട്ട നയതന്ത്ര ചര്‍ച്ചകള്‍ പൂര്‍ണം

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന ഏറ്റുമുട്ടലിന് ശേഷമുള്ള അതിര്‍ത്തിയിലെ ഭാവി സംബന്ധിച്ച രണ്ടാംവട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ണം. ഇരു രാജ്യങ്ങളുടെയും ക്ഷേമത്തിനായി അതിര്‍ത്തിയില്‍ സമാധാനം ഉറപ്പു വരുത്താന്‍ യോഗത്തില്‍ ധാരണയായി. കൂടാതെ, ലഡാക്കിലെ നിയന്ത്രണ രേഖയില്‍ നിന്നുള്ള സൈനിക പിന്മാറ്റം സംബന്ധിച്ചും വര്‍ക്കിങ് കമ്മിറ്റി യോഗം വിലയിരുത്തി.

അതിര്‍ത്തിയിലെ സമാധാനം ഇരു രാജ്യങ്ങളുടെയും വികസനത്തിന് ആത്യാവശ്യമാണെന്ന് ചര്‍ച്ചയില്‍ ധാരണയായി. ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് ശേഷം വഷളായ ഉഭയകക്ഷി ബന്ധം കൂട്ടിച്ചേര്‍ക്കുന്നതിന്റെ ഭാഗമായാണ് രണ്ടാം വട്ടവും ചര്‍ച്ചകള്‍ നടന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ജോയന്റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവയും ചൈന വിദേശകാര്യമന്ത്രാലയം പ്രതിനിധി വു ജിങ്കാവോയുമാണ് ഇന്നലെ നടന്ന നയതന്ത്ര ചര്‍ച്ചയില്‍ പങ്കെടുത്തത്.

ഏറ്റുമുട്ടലിന് ശേഷം നടന്ന ആദ്യ ചര്‍ച്ചക്ക് പിന്നാലെ തന്നെ ലഡാക്കിലെ മൂന്ന് സുപ്രധാന പ്രദേശങ്ങളില്‍ നിന്ന് ഇരു രാജ്യങ്ങളിലെയും സൈന്യം പിന്മാറിയിരുന്നു. സൈനിക നയതന്ത്ര തലത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരാനാണ് തീരുമാനം.

Content Highlight: India-China second phase Diplomat meet over