ഗാല്‍വന്‍ സംഘര്‍ഷം: കൊല്ലപ്പെട്ടത് അഞ്ച് സൈനികരെന്ന് ചൈന; മൂന്നിരട്ടി വരുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കണക്ക് ആദ്യമായി പുറത്ത് വിട്ട് ചൈന. സംഘര്‍ഷത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായാണ് ചൈനയുടെ സ്ഥിരീകരണം. എന്നാല്‍, ഇതിനോട് യോജിക്കാന്‍ ഇന്ത്യ തയാറായിട്ടില്ല. ചൈന അഞ്ച് പേരെന്നു പറഞ്ഞാല്‍ ഇതിന്റെ മൂന്നിരട്ടി ആളുകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാവാമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.

മോള്‍ഡോയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന സൈനിക നയതന്ത്ര ചര്‍ച്ചയിലാണ് ചൈന ഇക്കാര്യം അറിയിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതാദ്യമായാണ് കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ചൈന പുറത്തു വിടുന്നത്. ചൈനീസ് കമ്മാന്‍ഡിങ് ഓഫീസര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി ചൈന നേരത്തെ സമ്മതിച്ചിരുന്നു.

സമുദ്ര നിരപ്പില്‍ നിന്ന് 15,000 അടി ഉയരത്തിലുള്ള ഗാല്‍വനിലാണ് ഏറ്റുമുട്ടല്‍ നടന്നത്. അതോസമയം, ചൈന അഞ്ച് പേരെന്ന് പറഞ്ഞാല്‍ അതിന്റെ ഇരട്ടി ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടാവാമെന്ന് ഇന്ത്യ തിരിച്ചടിച്ചു.

Content Highlight: China Admits It Lost 5 Soldiers in Galwan Clash