വീണ്ടും തിരിച്ചടി; ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്തനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ പട്ടുനൂല്‍ ഉല്‍പാദകരായ ചൈനയ്ക്ക് വീണ്ടും തിരിച്ചടിയായി ഇന്ത്യയുടെ നീക്കം. ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും നിര്‍ത്താനാണ് ഇന്ത്യയുടെ തീരുമാനം. അതിര്‍ത്തിയിലെ സങ്കര്‍ഷത്തിന് ഇതുവരെയു അയവ് വരാത്ത സാഹചര്യത്തിലാണ് ഇന്ത്യയുടെ തീരുമാനം.

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പരുത്തിയുടെയും കമ്പിളിയുടെയും ഗുണനിലവാരം ഉയര്‍ത്തുന്നകാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. തൊഴില്‍ സമിതിയുടെ മുമ്പാകെയാണ് സര്‍ക്കാര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്ത് പട്ടുനൂല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയെടുക്കുമെന്നാണ് വിവരം.

ചൈനീസ് പട്ടുനൂലിന്റെ നിലവാരമില്ലായ്മ നേരത്തെ തന്നെ വിമര്‍ശന വിധേയമായിരുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 9.9 കോടി ഡോളര്‍ മൂല്യമുള്ള പട്ടുനൂലാണ് രാജ്യം ഇറക്കുമതി ചെയ്തത്. മുന്‍വര്‍ഷത്തേക്കാള്‍ 31 ശതമാനം കുറവാണിത്. ചൈനയില്‍ നിന്ന് പട്ടുനൂല്‍ ഇറക്കുമതി ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള രാജ്യമായിരുന്നു ഇന്ത്യ.

Content Highlight: Chinese silk yarn next on govt’s radar amid surge in border tensions