സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. എറണാകുളത്ത് ഇന്നലെ ഹൃദയാഘാതം വന്ന് മരിച്ച പുല്ലുവഴി സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പെരുമ്പാവൂർ രായമംഗലം പഞ്ചായത്ത് പുല്ലുവഴി പൂത്തുരാം കവല പികെ ബാലകൃഷ്ണൻ നായരാണ് മരിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
79 വയസ്സായിരുന്നു അദ്ധേഹത്തിന്. ഇതോടെ കൊവിഡ് ബാധിച്ച് മരണപെട്ടവരുടെ എണ്ണം 20 ആയി. എറണാകുളം ജില്ലയിലെ മൂന്നാമത്തെ കൊവിഡ് മരണമാണിത്. ഇദ്ദേഹത്തിൻ്റ കുടുംബാംഗങ്ങൾ നിരീക്ഷണത്തിലാണ്. ഇയാളുമായി സമ്പർക്കത്തിൽ വന്നവരുടെ സ്രവം ശേഖരിച്ചു. സംഭവത്തിൽ രായമംഗലം പഞ്ചായത്ത് അടിയന്തര യോഗം വിളിച്ചു. ആദ്യം ചികിത്സ തേടിയ വളയൻ ചിറങ്ങര സ്വകാര്യ ക്ലിനിക്കും താൽക്കാലികമായി അടച്ചു.
Content Highlights; one more covid death in kerala