തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയില്‍ കൊവിഡ് സൂപ്പര്‍ സ്‌പ്രെഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് നിയന്ത്രണത്തിലായിരുന്ന പ്രദേശത്ത് അവശ്യ സാധനങ്ങള്‍ എത്തിച്ച് തുടങ്ങി. ഇന്നലെ ആവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യം ചൂണ്ടികാട്ടി ലോക്ക്ഡൗണ്‍ ലംഘിച്ച് ജനം പുറത്തിറങ്ങി പ്രതിഷേധിച്ചിരുന്നു. പിന്നാലെ ആരോഗ്യ, റവന്യൂ, പൊലീസ് സംഘം ഉള്‍പ്പെടുന്ന ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെ പ്രദേശത്ത് വിന്യസിച്ചിരുന്നു.
ആവശ്യ സാധനങ്ങളും, ചികിത്സയും വേണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങള്‍ ഇന്നലെ പുറത്തിറങ്ങി പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം, ആവശ്യ സാധനങ്ങള്‍ ഉറപ്പു വരുത്താനായി കണ്‍സ്യൂമര്‍ ഫെഡിന്റെ സഞ്ചരിക്കുന്ന വിപന കേന്ദ്രങ്ങള്‍ പൂന്തുറയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇവ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
കൂടാതെ, ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിലേക്കുള്ള ചരക്ക് ഗതാഗതം, വെള്ളം, വൈദ്യുതി തുടങ്ങിയവയെല്ലാം നിരീക്ഷിക്കാനും ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറാണ് ഇവരുടെ പ്രവര്‍ത്തന സമയം. പൂന്തുറയിലെ ജനങ്ങള്‍ ഇന്ന് പരിശോധനയോട് നന്നായി തന്നെ സഹകരിച്ചെന്ന് കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ വ്യക്താമാക്കി.
Content Highlight: Pinarayi Govt. starts moving shops of consumer fed in Poonthura