ത്വക്ക് രോഗമായ സോറിയാസിസിന് നൽകുന്ന മരുന്നായ ഇറ്റോലിസുമാബ് കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി. അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിതമായി ഉപയോഗിക്കാനാണ് നിർദേശം. ഗുരുതര കൊവിഡ് രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സെെറ്റോക്കിൻ സ്ട്രോക്കിനെ പ്രതിരോധിക്കാനാണ് ഇറ്റോലിസുമാബ് നൽകുന്നത്.
ബംഗളൂരുവിലെ ബയോക്കോൺ കമ്പനിയാണ് ഇറ്റോലിസുമാബ് നിർമ്മിക്കുന്നത്. ക്ലിനിക്കൽ ട്രയലിന് ശേഷം എയിംസിലെ വിദഗ്ധർ ഉൾപ്പെട്ട സമിതി മരുന്ന് ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. പൾമനോളജിസ്റ്റുകളും ഫാർമക്കോളജിസ്റ്റുകളും ഉൾപ്പെട്ട വിദഗ്ധ സമിതിയുടെ അനുമതിയോടെയാണ് കൊവിഡ് രോഗികളിൽ മരുന്ന് ഉപയോഗപ്പെടുത്താമെന്ന് തീരുമാനിച്ചതെന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഡോ. വി ജി സൊമാനി വ്യക്തമാക്കി. കഴിഞ്ഞ കുറേ കൊല്ലമായി സോറിയാസിസ് ചികിത്സയിൽ ഫലപ്രദമായി ഉപയോഗിച്ചുവരുന്ന മരുന്നാണ് ഇറ്റോലിസുമാബ്.
content highlights: Psoriasis Injection Cleared For Limited Use To Treat COVID Patients: Drug Controller