കൊറോണയെ പ്രതിരോധിക്കാൻ വജ്രം പതിപ്പിച്ച മാസ്കുകളും വിപണിയിൽ

Surat Jewellery Shop Sells Diamond-Studded Masks Worth Lakhs

കൊറോണയെ പ്രതിരോധിക്കാൻ രാജ്യത്തുട നീളം മാസ്ക് നിർബന്ധമാക്കിയതോടെ മാസ്കും വസ്ത്രധാരണത്തിൻ്റെ ഭാഗമായി മാറിയിരിക്കുകയാണ് ഇപ്പോൾ. ആകർഷണീയവും, വിലപിടിപ്പുള്ളതുമായ മാസ്കുകകളും വിപണിയിലെത്തിക്കഴിഞ്ഞു. ഇതിൻ്റെ തെളിവാണ് ഗുജറാത്തിൽ ആഭരണ വ്യാപാരി വിൽപനക്കെത്തിച്ച വജ്രം പതിപ്പിച്ച മാസ്കുകൾ. ഒന്നര ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെ വില വരുന്ന സ്വർണവും വജ്രവും പതിപ്പിച്ച മാസ്കുകളാണ് സൂറത്തിൽ ജ്വല്ലറിയുടമയായ ദീപക് ചോക്സി വിപണിയിലെത്തിച്ചത്.

വിവാഹാവശ്യത്തിനായി ഒരു ഉപഭോക്താവ് വിലകൂടിയ മുഖാവരണം ആവശ്യപെട്ടെത്തിയതിനെ തുടർന്നാണ് ഇത്തരം മാസ്കുകൾ തയ്യാറാക്കി വിപണിയിലെത്തിക്കാൻ തീരുമാനിച്ചതെന്ന് അദ്ധേഹം പറഞ്ഞു. ലോക്ക്ഡൌണിൽ ഇളവുകൾ വന്നതോടെ വിവാഹ ചടങ്ങിൽ വധുവരന്മാർക്കണിയാൻ വ്യത്യസ്തമായ മാസ്കുകൾ ആവശ്യപെട്ട് ഉപഭോക്താക്കൾ എത്തുന്നതിന് പിന്നാലെ അത്തരത്തിലുള്ള മാസകുകൾ രൂപകൽപന ചെയ്യുന്നതിനായി ഡിസൈനർമാരെ ഏൽപ്പിച്ചതായി ദീപക് അഭിപ്രായപെട്ടു.

വജ്രം പതിപ്പിച്ച് നിർമ്മിച്ച മാസ്കുക്കുകൾക്ക് കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ആവശ്യക്കാർ വർധിച്ചതായി അദ്ധേഹം പറഞ്ഞു. ഉപഭോക്താവിൻ്റെ ആവശ്യത്തിനനുസരിച്ചാണ് മാസ്ക് നിർമ്മിച്ച് നൽകുന്നത്. ശുദ്ധമായ വജ്രവും സ്വർണവും അമേരിക്കൻ ഡയമണ്ടും മാസ്ക് നിർമ്മാണത്തിനായുപയോഗിക്കുന്നു. അമേരിക്കൻ ഡയമണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന മാസ്കിന് ഒന്നര ലക്ഷത്തോളം രൂപയും വൈറ്റ് ഗോൾഡും വജ്രവും ഉപയോഗിച്ച് നിർമ്മിക്കുന്ന മാസ്കിന് നാല് ലക്ഷത്തോളം രൂപയുമാണ് വില.

Content Highlights; Surat Jewellery Shop Sells Diamond-Studded Masks Worth Lakhs