വെബ് സീരിസുകളിൽ അഭിനയിക്കാൻ ഒരുങ്ങി നടൻ വിജയ് സേതുപതി. ഇപ്പോൾ രണ്ട് വെബ് സീരിസുകളിൽ അഭിനയിക്കുന്നുണ്ടെന്നും അതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും വിജയ് സേതുപതി പറഞ്ഞു. വെബ് സീരിസുകൾക്ക് ഭാഷ ഒരു തടസ്സമല്ലെന്നും കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് അദ്ധേഹത്തിൻ്റെ കാഴ്ചപാട്.
തെന്നിന്ത്യൻ താരം റെജിന കസാൻട്രക്കും തൻ്റെ മകൾക്കുമൊപ്പം ഒരു ഹ്രസ്വ ചിത്രത്തിലും താരം വേഷമിട്ടു കഴിഞ്ഞു. ചെറിയ ചിത്രമായി ഒരുക്കാനായിരുന്നു തീരുമാനിച്ചതെങ്കിലും ഹ്രസ്വചിത്രത്തിന്റെ ദൈർഘ്യം ഒരു മണിക്കൂറായി മാറിയെന്ന് അദ്ധേഹം പറഞ്ഞു. ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രം മാസ്റ്ററിൽ പ്രതിനായക കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്.
ഈ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രവും കഴിഞ്ഞ ദിവസം അനൌൺസ് ചെയ്തിരുന്നു. നവാഗതനായ ദില്ലി പ്രസാദ് ദീനദയാൽ സംവിധാനം ചെയ്യുന്ന മാസ് പൊളിറ്റിക്കൽ ചിത്രത്തിന് തുഗ്ലക്ക് ദർബാർ എന്നാണ് പേരിട്ടിരിക്കുന്നത്.
Content Highlights; vijay sethupathy to act in web series