വീരപ്പന്‍റെ കഥയും ഏറ്റുമുട്ടല്‍ കൊലപാതകവും സീരീസ് രൂപത്തില്‍ വരുന്നു

new web series with the story of veerappan

36 വർഷത്തോളം കാടിനെയും നാടിനെയും വിറപ്പിച്ച വീരപ്പൻ്റെ ജീവിതവും ഏറ്റുമുട്ടൽ കൊലപാതകവും വെബ് സീരിസ് രൂപത്തിൽ വരുന്നു. ഇ ഫോർ എൻ്റർടെയിൻമെൻ്റിൻ്റേതാണ് നിര്‍മ്മാണം. ഐപിഎസ് ഓഫിസർ വിജയ കുമാർ എഴുതിയ ‘Chasing The Brigand’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് വെബ് സീരീസ് ഒരുക്കുന്നത്. വീരപ്പനെ പിടികൂടുന്നതിനായി സ്പെഷ്യൽ ടാസ്ക് ഫോഴ്സിന് നേതൃത്വം നൽകിയ ഐപിഎസ് ഓഫിസറാണ് വിജയ കുമാർ. ഇതിനെ കുറിച്ചാണ് ബുക്കിലും വിവരിച്ചിരിക്കുന്നത്. വെബ് സീരിസിൻ്റെ ചിത്രീകരണം ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ അവസാനിക്കുന്നതോടെ ആരംഭിക്കുമെന്ന് ഇ ഫോർ എൻ്റർടെയിൻമെൻ്റ് അറിയിച്ചു.

Content Highlights; web series with the story of veerappan