ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒന്നേകാൽ കോടി കടന്നു

WHO records spike of 228,000 global cases in 24 hours

ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി ഇരുപത്തിയാറ് ലക്ഷം കടന്നു. രണ്ട് ലക്ഷത്തി ഇരുപതിനായിരത്തിലേറെ ആളുകൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അഞ്ച് ലക്ഷത്തി അറുപതിനായിരത്തിലേറ ആളുകളാണ് ഇതുവരെ ലോകത്താകെ കൊവിഡ് ബാധിച്ച് മരണപെട്ടത്. അമേരിക്കയിൽ 24 മണിക്കൂറിനിടെ 71000 ലധികം ആളുകൾക്കാണ് രോഗം ബാധിച്ചത്. 698 പേർ ഇന്നലെ മാത്രം മരണപെട്ടു.

ബ്രസീലിലും സ്ഥിതി അതിരൂക്ഷമാണ്. 41000 ലധികം ആളുകൾക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1144 ആളുകൾ മരണപെട്ടു. ദക്ഷിണാഫ്രിക്കയിലും രോഗം പടർന്നു പിടിക്കുകയാണ്. ആകെ രണ്ടര ലക്ഷത്തിലധികം രോഗികളാണ് ദക്ഷിണാഫ്രിക്കയിലുള്ളത്. തുടർച്ചയായ അഞ്ചാം തവണയാണ് 24 മണിക്കൂറിനിടെ കൊവിഡ് രോഗികളുടെ 2 ലക്ഷം കടക്കുന്നത്.

Content Highlights; WHO records spike of 228,000 global cases in 24 hours