മൂന്ന് ആശുപത്രികളിൽ ചികിത്സ നിരസിച്ച 18 കാരൻ കൊവിഡ് ബാധിച്ച് മരിച്ചു

3 Hospitals Refused Admission

പ്രമേഹ രോഗിയായ 18 കാരൻ കോവിഡ് ബാധിച്ച് മരിച്ചു. കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. സുബ്രജിത്ത് ചട്ടോഭാദ്യായ എന്നയാളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മൂന്ന് ആശുപത്രികളിലും പ്രവേശനം നിഷേധിച്ചതായും ആശുപത്രികൾ അവഗണിച്ചത് മൂലമാണ് മകൻ മരിച്ചതെന്നും ആരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തി.

അമ്മ ആത്മഹത്യ ഭീഷണി മുഴക്കിയ ശേഷമാണ് യുവാവിനെ ഒടുവിൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തയ്യാറായതെന്ന് പിതാവ് വ്യക്തമാക്കി.പ്രമേഹ രോഗിയായ മകന് വെള്ളിയാഴ്ച രാവിലെയാണ് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപെട്ടത്. ഇതേ തുടർന്ന് കമർഹതിയിലെ ഇഎസ്ഐ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ബെഡ് ഒഴിവില്ലെന്ന് പറഞ്ഞ് തിരിച്ചക്കുകയായിരുന്നു.

പിന്നീട് ഒരു സ്വകാര്യ നേഴ്സിങ് ഹോമിലെത്തിച്ചു. ഇവിടെ വെച്ച് കൊവിഡ് ടെസ്റ്റ് നടത്തുകയും പരിശോധനാ ഫലം ലഭിച്ചപ്പോൾ പോസിറ്റീവായതിനെ തുടർന്ന് ഇവിടെ ബോഡ് ഒഴിവില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നെന്നും പിതാവ് പറഞ്ഞു. സർക്കാർ ആശുപത്രിയായ സാഗർ ദത്തയും ചികിത്സ നിഷേധിച്ചതായി യുവാവിൻ്റെ മാതാവ് വ്യക്തമാക്കി.

Content Highlights; 18-Year-Old Diabetic Covid Patient Dies After 3 Hospitals Refused Admission