ഐശ്വര്യ റായ്ക്കും മകൾ ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചു

aiswarya rai covid test possitive

ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരുടേയും പരിശോധനാ ഫലം നേരത്തെ നെഗറ്റീവായിരുന്നു. നേരത്തെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും ജുഹുവിലെ വീട്ടിൽ നിന്ന് അടുത്തുള്ള നാനാവതി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ബച്ചനും മകനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കുടുംബാംഗങ്ങളും ജീവനക്കാരും പരിശോധനക്ക് വിധേയരായിരുന്നു. റാപ്പിഡ് ആന്റിജൻ കിറ്റിലൂടെയാണ് ജയാ ബച്ചന്റെ സ്രവം പരിശോധിച്ചത്. ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയെങ്കിലും ജയാ ബച്ചനോട് 4 ദിവസം ക്വാറന്റീനിൽ തുടരാൻ നിർദേശിച്ചിട്ടുണ്ട്. ക്വാറന്റീൻ കാലാവധിക്ക് ശേഷം വീണ്ടും സ്രവം പരിശോധനയ്ക്ക് ആയക്കും.

Content Highlights; aiswarya rai covid test possitive