ബോളീവുഡിലെ മുതിർന്ന താരം അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് ഇരുവരും രോഗ വിവരം പുറത്തു വിട്ടത്. മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ഐശ്വര്യ റായിയൂടെ പരിശോധന ഫലം നെഗറ്റീവാണ്. ഇരുവർക്കും രോഗ ബാധ എവിടെ നിന്നാണെന്ന് വ്യക്തമല്ല. കുടുബാംഗങ്ങളെയും ഓഫീസ് ജീവനക്കാരെയും പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഫലത്തിനായി കാത്തിരിക്കുകയാണെന്ന് അമിതാഭ് ട്വിറ്റ് ചെയ്തു.
മാർച്ച് 25 മുതൽ ജുഹുവുലെ വീട്ടിൽ തന്നെയായിരുന്നു അമിതാഭ് ബച്ചൻ. കഴിഞ്ഞ ദിവസങ്ങളിൽ ചില ടെലിവിഷൻ ഷോയുടെ പ്രചാരണ വീഡിയോകൾ ബച്ചൻ ഷൂട്ട് ചെയ്തിരുന്നു. ചാനൽ സംഘാംഗങ്ങൾ വീട്ടിലെത്തിയായിരുന്നു ഷൂട്ടിംഗ്. ഇവരിൽ നിന്നാകും രോഗ ബാധയുണ്ടായതന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ തന്നോട് ഇടപെട്ട എല്ലാവരും കോവിഡ് ടെസ്റ്റ് നടത്തണമെന്ന് അമിതാഭ് അഭ്യര്‍ഥിച്ചു. ബോളിവുഡ് നടി രേഖയുടെ മുംബൈയിലെ വീട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിൽ വന്നവരെല്ലാം നിരീക്ഷണത്തിൽ പോയി.
Content Highlights; Amitabh Bachchan, son Abhishek test positive for Covid-19, admitted to Nanavati hospital