സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി. എറണാകുളം ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇടുക്കി രാജക്കാട് സ്വദേശി വത്സമ്മ ജോയ് ആണ് ഇന്ന് രാവിലെ ഹൃദയ സ്തംഭനം മൂലം മരിച്ചത്. മരിച്ചതിനു ശേഷം നടത്തിയ പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 59 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് വത്സമ്മയെ നെഞ്ചു വേദനയെ തുടർന്ന് ആലുവയിലെ ആശുപത്രിയിൽ എത്തിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണപെട്ടവരുടെ എണ്ണം 31 ആയി
Content Highlights; covid death kerala