രാജ്യത്ത് കൊവിഡ് രോഗികൾ എട്ടര ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 28637 പേർക്ക് രോഗം സ്ഥിരീകരിച്ചു

Record single-day spike of 28,637 in India, tally reaches 8.49 lakh

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിക്കുകയാണ്. 24 മണിക്കൂറിനിടെ 28637 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 849553 കടന്നു. 24 മണിക്കൂറിൽ 551 പേർ ആണ് മരണപെട്ടത്. മരണ സംഖ്യ 22674 ആയി ഉയർന്നു. വിവിധ സംസ്ഥാനങ്ങളിലായി 292258 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. പതിനായിരത്തിലധികം മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രതിദിന രോഗബാധ എണ്ണായിരം കടന്നു.

കർണ്ണാടകയിൽ തുടർച്ചയായ നാലാം ദിവസവും രണ്ടായിരത്തിലേറെ ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ദില്ലിയിൽ ഇരുപത്തിയെട്ട് ദിവസത്തിനിടയിൽ പ്രതിദിന രോഗബാധ രണ്ടായിരത്തിൽ താഴെയാണ്. ഓക്സിജൻ ,സഹായം ആവശ്യമായി വരുന്ന കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് ഉയരുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 534621 പേർക്കാണ് രോഗം ഭേദമായത്. നിലവിൽ 62.92 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്

Content Highlights; Record single-day spike of 28,637 in India, tally reaches 8.49 lakh