സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി. കോട്ടയം സ്വദേശി അബ്ദുൾ സലാമാണ് മരിച്ചത്. പ്രമേഹവും വൃക്കരോഗങ്ങളും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 71 വയസ്സായിരുന്നു അദ്ധേഹത്തിന്. പാറത്തോട് സ്വദേശിയായ അബ്ദുൾ സലാമിനെ ജൂലൈ 6 നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ബാധയുടെ ഉറവിടം എവിടെ നിന്നാണെന്ന് ഇതുവരെ വ്യക്തമല്ല. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും ഇദ്ധേഹത്തിൻ്റെ സംസ്കാരം നടക്കുക
Content Highlights; covid death kerala