കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് വീണ്ടും മദ്യ നിരോധനം ഏർപെടുത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റ് സിറിൽ റാമഫോസ. മദ്യശാല തുറക്കുന്നതോടെ ആളുകൾ കൂട്ടമായി എത്തുന്ന സാഹചര്യം കണക്കിലെടുത്താണ് മദ്യത്തിന് വീണ്ടും നിരോധനം ഏർപെടുത്തിയത്. ജൂണിലാണ് മദ്യ വിൽപ്പനയും വിതരണവും പുന സ്ഥാപിച്ചത്. അന്നു മുതലാണ് ആശുപത്രികളിലെ ട്രോമ എമർജൻസി വാർഡുകളിൽ രോഗികളുടെ എണ്ണം വർധിക്കാൻ തുടങ്ങിയത്.
കൂടാതെ വരും മാസങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നും ആ സമയം ആശുപത്രി കിടക്കകളുടെയും ഓക്സിജൻ്റെയും കുറവ് ഉണ്ടാകുമെന്ന് ഉന്നത ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതായി പ്രസിഡൻ്റ് വ്യക്തമാക്കി. നിലവിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും വലിയ കൊവിഡ് 19 കേന്ദ്രങ്ങളിലൊന്നായി ദക്ഷിണാഫ്രിക്ക മാറുമെന്നാണ് ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത്.
കൊവിഡ് രോഗം വർധിക്കുന്ന സാഹചര്യത്തിൽ രാത്രി കാല കർഫ്യൂവും ട്രാഫിക് നിയന്ത്രണങ്ങളും ഏർപെടുത്തിയിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ മാസകും നിർബന്ധമാക്കിയിട്ടുണ്ട്. ഒരു ദിവസം കൊണ്ട് പതിനായിരത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഇതിൻ്റെ 40 ശതമാനത്തിൻ്റെയും ഉറവിടം ദക്ഷിണാഫ്രിക്കയാണ്.
Content Highlights; South Africa bans alcohol sales again to combat Covid-19