കൊവിഡ് പാർട്ടിയിൽ പങ്കെടുത്ത യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു

US Man Dies After Attending

യുഎസിൽ വൈറസ് തട്ടിപ്പാണെന്ന് പറഞ്ഞ് കൊവിഡ് പാർട്ടിയിൽ പങ്കെടുത്ത യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. വൈറസ് വെറും തട്ടിപ്പാണെന്ന് പറഞ്ഞ് സംഘടിപ്പിച്ച കൊവിഡ് പാർട്ടിയിൽ പങ്കെടുത്ത 30 കാരനാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗം സ്ഥിരീകരിച്ച ചിലർ വൈറസിനെ തോൽപ്പിക്കാനാകുമെന്ന അവകാശവാദവുമായി സുഹൃത്തുക്കളെ ക്ഷണിച്ച് പാർട്ടി നടത്തുന്നതായി സാൻ ആൻ്റോണിയോയിലെ മെത്തോഡിസ്റ്റ് ആശുപത്രി മെഡിക്കൽ ഓഫീസർ ജെയ്ൻ അപ്ലെബി വ്യക്തമാക്കി.

മരണത്തിന് തൊട്ടു മുൻപ് യുവാവ് നേഴ്സിനോടാണ് കൊവിഡ് പാർട്ടിയിൽ പങ്കെടുത്തതായും അവിടെ നിന്നാണ് രോഗ ബാധ ഉണ്ടായതെന്നും വെളിപെടുത്തിയത്. വൈറസ് തട്ടിപ്പാണെന്നാണ് യുവാവ് കരുതിയതെന്നും, അഥവാ വൈറസ് ഉണ്ടെങ്കിൽ തന്നെ ചെറുപ്പമായ തന്നെ കൊവിഡ് ബാധിക്കില്ലെന്നുമാണ് യുവാവ് കരുതിയതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. അമേരിക്കയിൽ കഴിഞ്ഞ ദിവസം 6000 ത്തെളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 135 ലക്ഷത്തോളം ആളുകൾ ഇതുവരെ മരണപെടുകയും ചെയ്തു.

Content Highlights; US Man Dies After Attending “COVID-19 Party” Thinking Virus Was A “Hoax”