കേരളത്തിൽ ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകിയ കൊവിഡ് രോഗികൾ മറ്റ് രോഗികളേക്കാൾ വേഗത്തിൽ രോഗ മുക്തരായതായി റിപ്പോർട്ട്

hydroxychloroquine more effective against covid says official kerala document

കൊവിഡ് രോഗികൾക്ക് മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകുന്നതിൽ അന്താരാഷ്ട്ര തലത്തിൽ നേരത്തെ അഭിപ്രായ വിത്യാസങ്ങൾ ഉയർന്നിരുന്നു. എന്നാൽ കേരളത്തിൽ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ നൽകിയ കൊവിഡ് രോഗികൾ മറ്റു രോഗികളേക്കാൾ വേഗത്തിൽ രോഗ മുക്തരായതായി കണ്ടെത്തി.
ഈ മരുന്നിൻ്റെ ഉപയോഗത്തെ കുറിച്ച് അന്താരാഷ്ട്ര തലത്തിൽ തന്നെ വിത്യസ്ത അഭിപ്രായങ്ങൾ ഉയരുമ്പോഴാണ് സംസ്ഥാന സർക്കാരിൻ്റെ ഒദ്യോഗിക കണക്കുകൾ പുറത്ത് വന്നത്.

ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമായ മരുന്നാണെന്ന പേരിൽ ചർച്ചകൾ സജീവമായിരുന്ന ആദ്യ ഘട്ടത്തിലെ റിപ്പോർട്ടാണിപ്പോൾ പുറത്ത് വന്നിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ കൊവിഡ് സ്ഥിരീകരിച്ച 500 രോഗികളിൽ ഹൈഡ്രോക്‌സി ക്ലോറോക്വിനും അതോടൊപ്പം അസിത്രോമെസിനും നൽകിയ രോഗികളെയും നൽകാത്ത രോഗികളെയും തരം തിരിച്ച കണക്കുകളും വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ ഈ മരുന്നുകൾ നൽകിയ രോഗികളിൽ 12 ദിവസങ്ങൾക്കുള്ളിൽ ടെസ്റ്റ് നെഗറ്റീവായി എന്നാൽ മരുന്ന് നൽകാത്തവർക്ക് 2 ദിവസം കൂടിയെടുത്താണ് നെഗറ്റീവായത്.

എല്ലാ വിഭാഗം രോഗികളിലും മാറ്റങ്ങൾ പ്രകടമാണ്. അന്താരാഷ്ട്ര തലത്തിൽ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് നൽകുന്നതിൽ വിത്യസ്ത അഭിപ്രായങ്ങൾ ഉയരുമ്പോഴും കേരളത്തിൽ ഇപ്പോഴും ഹൈഡ്രോക്‌സി ക്ലോറോക്വിന്‍, അസിത്രോമെസിന്‍ എന്നിവ ചികിത്സയുടെ ഭാഗമാണ്. ഹൃദയ സംബന്ധമായി ഉണ്ടാകാനിടയുള്ള പാർശ്വഫലങ്ങളെല്ലാം ബോധ്യപെടുത്തി വേണം ഈ മരുന്നുകൾ നൽകാനെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights; hydroxychloroquine more effective against covid says official kerala document