സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. മലപ്പുറം തിരൂർ സ്വദേശി അബ്ദുൾ ഖാദർ ആണ് മരിച്ചത്. ബംഗ്ളൂരുവിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. 70 വയസ്സായിരുന്നു അദ്ധേഹത്തിന്. രോഗ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്രവ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുയായിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും മൃതദേഹം സംസ്കരിക്കുന്നത്.
Content Highlights; covid death kerala