സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ആശങ്കാജനകമായി പടർന്ന് പിടിക്കുകയാണ്. ഓഗസ്റ്റ് മാസത്തോടെ ഓരോ ജില്ലയിലും കൊവിഡ് രോഗികളുടെ എണ്ണം 5000 കടക്കും, ഈ സാഹചര്യം മുന്നിൽ കണ്ട് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാനും മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി. ഒരോ പഞ്ചായത്തിലും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റമെൻ്റ് സെൻ്ററുകളും ആരംഭിക്കും.
ധനബില്ല് പാസാക്കുന്നതിനായി നിയമസഭാ സമ്മേളനം ഈ മാസം 27 ന് വിളിച്ച് ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യുവാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ച് ആയിരിക്കും സമ്മേളനം. പരമാവധി അംഗങ്ങൾക്ക് ചർച്ചയിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കും. സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ ഒരു ദിവസത്തിനുള്ളിൽ തന്നെ ധനബില്ല് പാസ്സാക്കി സമ്മേളനം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
Content Highlights; covid patients may cross 5000 in each districts by augest month