ഇത്തവണത്തെ പ്ലസ്ടു സർട്ടിഫിക്കറ്റിൽ മാറ്റം വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. പ്ലസ്ടു സർട്ടിഫിക്കറ്റിൽ വിദ്യാർത്ഥിയുടെ ഫോട്ടോയും ജനന തീയതിയും ഒപ്പം മാതാപിതാക്കളുടെ പേരും ഉൾപെടുത്തുമെന്ന് മന്ത്രി പറഞ്ഞു. പ്ലസ്ടു പരീക്ഷയുടെ പുനർ മൂല്യ നിർണ്ണയത്തിന് ഈ മാസം 21 വരെ അപേക്ഷിക്കാം.
സേ പരീക്ഷാ തിയതി പിന്നീട് പ്രഖ്യാപിക്കും. പ്ലസ് വൺ പരീക്ഷാ മുല്യ നിർണയം പൂർത്തിയായി. ഈ മാസം തന്നെ ഫലം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനത്തിനിടയിൽ നടന്ന പരീക്ഷയിൽ മുൻ വർഷത്തേക്കാൾ കൂടുതൽ വിജയമാണ് ഇത്തവണ നേടിയത്.
85.13 ആണ് ഇത്തവണത്തെ വിജയ ശതമാനം. പരീക്ഷ എഴുതിയ 3,75, 655 വിദ്യാർത്ഥികളിൽ 3,19,782 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. ഏറ്റവും കൂടുതൽ വിജയ ശതമാനം എറണാകുളം ജില്ലയിലാണ്. ഏറ്റവും കൂടുതൽ കുട്ടികൾക്ക് എ പ്ലസ് നേടിയ ജില്ല മലപ്പുറമാണ്. വിഎച്ച്എസ്ഇ റഗുലർ വിഭാഗത്തിൽ 81.8 ആണ് വിജയ ശതമാനം
Content Highlights; plus two certificate change