അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോൺഗ്രസ്സ് നേതാവ് സഞ്ജയ് ഝായ്ക്ക് സസ്പെൻഷൻ

sanjay sha suspended by congress

സച്ചിൻ പൈലറ്റിന് പിന്നാലെ പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് മുൻ ദേശിയ വക്താവ് കൂടിയായ സജ്ഞയ് ഝായെ കോൺഗ്രസിൽ നിന്നും സസ്പെൻ്റ് ചെയ്തു. മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ ബാലസാഹേബ് ആണ് നടപടിയെടുത്തത്.

അതേ സമയം തനിക്കെതിരായ നടപടിയിൽ അത്ഭുതമില്ലെന്ന് സജ്ഞയ് ഝാ മറുപടി നൽകി. താൻ എന്ത് പാർട്ടി വിരുദ്ധ പ്രവർത്തനമാണ് നടത്തിയതെന്നും കുറഞ്ഞ പക്ഷം നടപടിക്ക് മുൻപായി തന്നോട് ചോദിക്കുകയെങ്കിലും ചെയ്യാമായിരുന്നുവെന്നും ഝാ ട്വിറ്റ് ചെയ്തു.

സച്ചിനെ പിന്തുണച്ച് ട്വീറ്റ് ചെയ്യുകയും ചാനൽ പരിപാടിയിലും പങ്കെടുത്തതിന് പിന്നാലെയാണ് കോൺഗ്രസ് ഝായ്ക്കെതിരെ നടപടി എടുത്തത്. ഇതിനു മുൻപ് ദേശിയ വക്താവ് സ്ഥാനത്ത് നിന്നും ഝായെ കോൺഗ്രസ് പുറത്താക്കിയിരുന്നു. കോൺഗ്രസ് നിലപാടുകളെ വിമർശിച്ച് ലേഖനമെഴുതിയതിനായിരുന്നു പാർട്ടി വക്താവ് സ്ഥാനത്ത് നിന്നും ഝായെ മാറ്റിയത്.

Content Highlights; sanjay jha suspended by congress