കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൌണ്‍

sunday lockdown in kozhikkode

കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലേക്ക്ഡൌൺ പ്രഖ്യാപിച്ചു. കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് ലോക്ക്ഡൌൺ പ്രഖ്യാപിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ജില്ലയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപെടുത്തിയിട്ടുള്ളത്. ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നതു വരെ ലോക്ക്ഡൌൺ തുടരുമെന്നും അന്തർജില്ലാ യാത്ര നടത്തുന്നവർ വാർഡ് ആർ.ആർ.ടിയെ അറിയിക്കണെമന്നും ജില്ലാ ഭരണകൂടം അറിയിച്ചു. തൂണേരിയിൽ സ്ഥിതി അതീവ ഗുരുതരമാണ്. ആൻ്റിജൻ ടെസ്റ്റിൽ പുതുതായി 43 പേർക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. വടകരയിൽ കൊവിഡ് പോസിറ്റീവായവരുടെ എണ്ണം 16 ആയി. കോഴിക്കോട് ജില്ലയിൽ ഇന്നലെ മാത്രം 58 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 21 പേർക്ക് രോഗം ഭേദമായി.

Content Highlights; sunday lockdown in kozhikkode