വാഷിംങ്ടണ്‍: കൊവിഡ് 19 രൂക്ഷമായി തുടരുന്ന അമേരിക്കയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിച്ച് ട്രംപ് ഭരണകൂടം. നിയന്ത്രണങ്ങളെ തുടര്‍ന്ന് ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കിയതാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത്. എ്‌നനാല്‍ സര്‍വകലാശാലകള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം നിന്നതോടെ വിവാദ തീരുമാനം മാറ്റാന്‍ ട്രംപ് ഭരണകൂടം തയാറാവുകയായിരുന്നു.
പുതിയ താല്‍കാലിക വിസാ നയമാണ് വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ട്രംപ് ഭരണകൂടം ചുമത്തിയത്. എന്നാല്‍, ഹാര്‍വാര്‍ഡ്, മസ്സാച്ചുസെറ്റ്‌സ്, ജോണ്‍സ് ഹോപ്കിന്‍സ് തുടങ്ങിയ സര്‍വകലാശാലകള്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. പുനരാരംഭിക്കാനിരിക്കുന്ന പ്രവര്‍ത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് സര്‍വകലാശാലകള്‍ ഹര്‍ജിയില്‍ വിശദമാക്കിയിരുന്നു. കൂടാതെ ട്യൂഷന്‍ ഫീസിനത്തില്‍ ലഭിക്കുന്ന മികച്ച വരുമാനം നിലയ്ക്കുന്നത് സാമ്പത്തികനഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
ന്യൂജഴ്‌സി, കൊളറാഡോ, കൊളംബിയ ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളില്‍ സര്‍വകലാശാലകള്‍ നല്‍കിയ കേസുകളില്‍ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഫെയ്‌സബുക്ക് തുടങ്ങിയ പ്രമുഖ കമ്പനികള്‍ കക്ഷി ചേര്‍ന്നിരുന്നു.
സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലെ പഠനം മുഴുവനായി ഓണ്‍ലൈനിലേക്ക് മാറ്റുന്ന സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ അമേരിക്ക വിട്ട് പോകണമെന്ന് എമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കഴിഞ്ഞ ആഴ്ച്ചയാണ് മുന്നറിയിപ്പ് നല്‍കിയത്.
Content Highlight: Trump Government withdrawn the decision to cancel the Visa of international students