കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുന്നു

covid 19 patients to rise up to ten thousand in kerala

കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് തലസ്ഥാനത്താണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പ്രതിരോധത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് സർക്കാർ. സ്വകാര്യ മേഖലകളെ കൂടി സഹകരിപ്പിച്ച് കൊവിഡ് സെന്റെറുകളുടെ എണ്ണവും വർധിപ്പിക്കാൻ തീരുമാനിച്ചു. മലപ്പുറം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട തുടങ്ങീ ജില്ലകളിലും രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപെടുത്തുന്നത്. 

സംസ്ഥാനത്ത് 9553 കൊവിഡ് കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 4880 പേരും സജീവ രോഗ ബാധിതരാണ്. 35 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണപെട്ടത്. 4634 പേർക്ക് രോഗം ഭേദമായി. ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള തിരുവന്തപുരത്ത് 919 രോഗികളാണ് ഉള്ളത്. ഇവിടെ മാത്രം 6 പേർ മരണപെട്ടു. സംസ്ഥാനത്ത് ഒരു ജില്ലയിൽ ഒരു ദിവസം ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യുന്നത് തിരുവന്തപുരത്താണ്. ഇന്നലെ മാത്രം 157 പേർക്കാണ് തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 130 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്

ജില്ലയിൽ കൊവിഡ് ചികിത്സക്കായി 1000 കിടക്കകളുള്ള അത്യാധുനിക സൌകര്യങ്ങളോടു കൂടിയ സെൻ്ററുകൾ തുറക്കുന്നതിന്  തീരുമാനമായി. ആദ്യഘട്ടത്തിൽ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയവും പരിസരവും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രോഗ പകർച്ച കൂടുതലുള്ള വാർഡുകളിൽ പ്രഥമ ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കാനും അധികൃതർ തീരുമാനിച്ചു. ദിനം പ്രതി നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ജില്ലയിൽ ചികിത്സാ സൌകര്യം വിപുലപെടുത്തുന്നതിനായി ഗ്രീൻഫീൽഡ് സ്റ്റേഡിയം ഏറ്റെടുത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററാക്കാൻ സർക്കാർ തീരുമാനിച്ചത്. 

Content Highlights; covid 19 patients to rise up to ten thousand in kerala