സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി. കഴിഞ്ഞ ദിവസം മരിച്ച കരിയാട് പുതിയ റോഡിൽ കിഴക്കേടത്ത് മീത്തൽ സലീഖിനാണ് (24) കൊവിഡ് സ്ഥിരീകരിച്ചത്. മെയ് 13 ന് അഹമ്മദാബാദിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇതിനിടെ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നെങ്കിലും അധികൃതരുമായി ബന്ധപെടാൻ തയ്യാറായില്ലെന്ന് പരാതിയുണ്ട്. രോഗം കലശലായതിനെ തുടർന്ന് സുഹൃത്തിനെ വിവരം അറിയിച്ചതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്.
Content Highlights; covid death in kerala