ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 32,695 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,68,876 ആയി. ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 606 പേരാണ്. രോഗബാധിതരായി 24,915 പേരാണ് ഇതുവരെ മരിച്ചത്. നിലവിൽ 3,31,146 പേരാണ് ചികിത്സയിലുള്ളത്. 6,12,815 പേർക്ക് രോഗം ഭേദമായി.
മഹാരാഷ്ട്രയിൽ 2,75,640 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 10,928 പേർ മരിക്കുകയും ചെയ്തു. തമിഴ്നാട്ടിൽ 1,51,820 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 2,167 പേർ മരിച്ചിട്ടുണ്ട്. ഡൽഹിയിൽ 1,16,993 പേർക്ക് രോഗം ബാധിക്കുകയും 3,4,87 പേർ മരിക്കുകയും ചെയ്തു. ജൂലെെ 15 വരെ 1,27,39,490 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 3,26,826 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് അറിയിച്ചു.
content highlights: The highest single-day spike of 32,695 Covid 19 cases and 606 deaths reported in India