തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നാല് ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പിജി ഡോക്ടർമാർക്കും ഒരു ഹൌസ് സർജനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് സർജറി യൂണിറ്റിലെ 30 ഡോക്ടർമാരെയും ക്വാറൻ്റൈനിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിലെ ഒൻപതാം വാർഡും സർജറി വാർഡും അടച്ചു. തിരുവനന്തപുരത്ത് രോഗ വ്യാപനം വർധിച്ചു കൊണ്ടിരിക്കുകയാണ് പൂന്തുറ അടക്കമുള്ള പ്രദേശങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാണ്. ഇതിൻ്റെ പശ്ചാത്തലത്തിൽ ട്രിപ്പിൾ ലോക്ക്ഡൌണാണ് നടപ്പാക്കിയിട്ടുള്ളത്.
Content Highlights; medical college doctors covid test posstive