തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്ക് കൂട്ടിരുന്നവർക്ക് കൊവിഡ്

covid spread in medical college sugery ward

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്ക് കൂട്ടിരുന്നവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശസ്ത്രക്രിയ കഴിഞ്ഞവരെ പ്രവേശിപ്പിച്ച വാർഡിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗികളുടെ ഒപ്പം വരുന്നവർ നിയന്ത്രണം പാലിക്കുന്നില്ലെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ അധികൃതരോട് അങ്ങോട് ഒരു പാട് തവണ നിർബന്ധിച്ച ശേഷമാണ് കൊവിഡ് പരിശോധന നടത്താൻ തയ്യാറായതെന്നും പരിശോധനാ ഫലം വന്നപ്പോൾ പോസിറ്റീവായിരുന്നു എന്നും രോഗ ബാധിതർ പറഞ്ഞു.

ശസ്ത്രക്രിയ കഴിഞ്ഞ ഒരു രോഗിക്ക് കൊവിഡ് പോസിറ്റീവായതിന് പിന്നാലെ മറ്റ് രോഗികളോട് വീട്ടിലേക്ക് പോകാൻ നിർദേശിക്കുകയായിരുന്നു. കൊവിഡ് പരിശോധന നടത്താതെ വീട്ടിലേക്ക് പോയിരുന്നു എങ്കിൽ കൊവിഡ് വ്യാപനത്തിന് ഇടയാക്കുമായിരുന്നില്ലെ എന്ന ആശങ്കയാണ് രോഗ ബാധിതർ പങ്കു വെക്കുന്നത്. ഇപ്പോൾ കൊവിഡ് പോസിറ്റീവായവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് ആരോഗ്യ പ്രവർത്തകർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാരടക്കം 30 പേരാണ് ക്വാറൻ്റൈനിൽ പ്രവേശിച്ചിരിക്കുന്നത്.

Content Highlights; covid spread in medical college sugery ward