ഓഗസ്റ്റ് മാസത്തോടെ 20 ലക്ഷം കൊവിഡ് രോഗികൾ ഇന്ത്യയിലുണ്ടാകും; മുന്നറിയുപ്പുമായി രാഹുൽ ഗാന്ധി

Coronavirus: India will cross 20 lakh cases by August 10, warns Rahul Gandhi

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഇങ്ങനെയാണ് നടക്കുന്നതെങ്കിൽ ഓഗസ്റ്റ് മാസത്തോടെ ഇന്ത്യയിൽ 20 ലക്ഷം കൊവിഡ് രോഗികളുണ്ടാകുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പത്ത് ലക്ഷം രോഗികൾ എന്ന നില നാം പിന്നിട്ടു കഴിഞ്ഞെന്നും ഈ വേഗതയിൽ വൈറസ് വ്യാപനം നടക്കുന്നതെങ്കിൽ ഓഗസ്റ്റ് മാസത്തോടെ ഇരുപത് ലക്ഷം കൊവിഡ് രോഗികൾ രാജ്യത്തുണ്ടാകുമെന്നാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്.

കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിനായി കേന്ദ്ര സർക്കാർ ശക്തമായ തീരുമാനങ്ങൾ എടുക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപെട്ടു. കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടുകളോട് രൂക്ഷമായാണ് രാഹുലിൻ്റെ പ്രതികരണം. പത്ത് ലക്ഷം കൊവിഡ് രോഗികൾ രാജ്യത്ത് ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി കൊണ്ട് നേരത്തെയും രാഹുൽ ട്വീറ്റ് ചെയ്തിരുന്നു. ഉത്തർപ്രദേശ് ഭരണ കൂടം മഹാമാരിയെ കൈകാര്യം ചെയ്യുന്ന രീതിയെ കുറിച്ച് വിമർശനവുമായി പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു.

Content Highlights; Coronavirus: India will cross 20 lakh cases by August 10, warns Rahul Gandhi