രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പത്തര ലക്ഷത്തിലേക്ക്

Coronavirus live updates: India now has 358,692 active cases

രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം പത്തര ലക്ഷത്തിലേക്ക് അടുക്കുന്നു. ഗുജറാത്ത്‌, ബംഗാൾ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉയർന്ന പ്രതിദിന കണക്കാണ് രേഖപ്പെടുത്തിയത്. അതേസമയം രോഗമുക്തർ 6.35 ലക്ഷത്തിലേറെയായി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 34884 പേരാണ് കൊവിഡ് ബാധിതരായത്. 671 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 26273 ആയി.

ഇന്ത്യയിലിതു വരെ 1038716 പേർക്കാണ് കൊവിഡ് ബാധിച്ചത്. 358692 പേർ നിലവിൽ ചികിത്സയിലുള്ളത്. രോഗ ബാധിതരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ബ്രസീലിലെ പ്രതിദിന വർദ്ധനയെക്കാൾ കൂടുതലാണ് ഇപ്പോഴുള്ള ഇന്ത്യയിലെ കണക്ക്. 34177 ആയിരുന്നും ബ്രസീലിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം. മഹാരാഷ്ട്രയിൽ 8308 പുതിയ കേസും 258 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്.

മുംബൈയിൽ കേസുകൾ ഒരു ലക്ഷത്തോട് അടുക്കുകയാണ്. തമിഴ്നാട്ടിൽ ഇന്നലെ മാത്രം 4538 കേസുകളാണ് സ്ഥിരീകരിച്ചത്. കർണാടകയിൽ പുതുതായി 3693 കൊവിഡ് കേസുകളും 115 മരണവും റിപ്പോർട്ട് ചെയ്തു. കൊൽക്കൊത്ത വിമാന താവളത്തിൽ 31 വരെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഡൽഹിയിൽ 1462 പുതിയ കേസും 26 മരണവുമാണ് സ്ഥിരീകരിച്ചത്

ആഗോള തലത്തിലെ കണക്കെടുക്കുമ്പോൾ മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 4 മുതൽ 8 മടങ്ങ് വരെ കുറവാണ്. അതെ സമയം കോവാക്സിൻ്റെ മനുഷ്യരിലേക്കുള്ള പരീക്ഷണം ബുധനാഴ്ച ആരംഭിച്ചതായി ഭാരത് ബയോടെക്ക് വ്യക്തമാക്കി. രാജ്യമെങ്ങുമുള്ള 375 പേരിലാണ് മരുന്ന് പരീക്ഷിക്കുന്നത്.

Content Highlights; Coronavirus live updates: India now has 358,692 active cases