സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കാസർകോട് ഉപ്പള സ്വദേശി നഫീസയാണ് മരിച്ചത്. 74 വയസ്സായിരുന്നു. രോഗ ഉറവിടം വ്യക്തമല്ല. ജില്ലയിലെ ആദ്യത്തെ കൊവിഡ് മരണമെന്നാണ് ഡിഎംഒ വ്യക്തമാക്കുന്നത്. ജൂലൈ 15 നാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നഫീസയുടെ വീട്ടിലെ എട്ട് പേർക്കു കൂടി രോഗം സ്ഥിരീകരിച്ചിരുന്നു.
ഇന്നലെ രാത്രി പരിയാരം മെഡിക്കൽ കോളേജിൽ വച്ചാണ് മരണപെട്ടത്. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ദീർഘ കാലമായി ചികിത്സയിലായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഉപ്പള കുന്നിൽ മുഹയദീൻ ജുമാ മസ്ജിദിൽ മൃതദേഹം സംസ്കരിക്കും
Content Highlights; covid death in kerala