കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് തലസ്ഥാനത്തെ തീരദേശത്ത് സമ്പൂർണ്ണ ലോക്ക്ഡൌൺ

lock down in thiruvanathapuram coastal area for 10 days

കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് തലസ്ഥാനത്തെ തീരദേശത്ത് പത്ത് ദിവസത്തേക്ക് ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. ഇന്ന് അർധ രാത്രി മുതലാണ് ലോക്ക്ഡൌൺ നിലവിൽ വരുന്നത്. തീര പ്രദേശത്തേക്ക് വരുന്നതിനും പുറത്തേക്ക് പോകുന്നതിനും ആരെയും അനുവദിക്കില്ല. ഇടവ- പെരുമാതുറ, പെരുമാതുറ വിഴിഞ്ഞം, വിഴിഞ്ഞം പൊഴിയൂർ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തിപെടുത്തും. അടച്ചു പൂട്ടലിൻ്റെ പശ്ചാത്തലത്തിൽ ഭക്ഷ്യവസ്തുക്കൾ ഉൾപെടെയുള്ളവ പ്രദേശത്ത് എത്തിക്കാനുള്ള നടപടി സ്വീകരിക്കുന്നതായിരിക്കും.

സമൂഹ വ്യാപനം നടന്ന സ്ഥലത്ത് പരിശോധന വർധിപ്പിക്കുകയും തീരദേശത്തെ ജനങ്ങൾക്ക് അവിടെ തന്നെ ചികിത്സ ലഭ്യമാക്കുന്നതിനുള്ള സൌകര്യവും ലഭ്യമാക്കും. കാര്യവട്ടത്ത് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഒരുക്കിയ സൌകര്യങ്ങൾ വിലയിരുത്തിയ ആരോഗ്യ മന്ത്രി കെ കെ ശൈലജ കൂടുതൽ സെൻ്ററുകൾ ഒരുക്കുമെന്നും വ്യക്തമാക്കി. രോഗികൾ കൂടുതലുള്ള പ്രദേശത്ത് ട്രിപ്പിൾ ലോക്ക്ഡൌണും പ്രഖ്യാപിക്കും.

Content Highlights; lock down in thiruvanathapuram coastal area for 10 days