കൊവിഡ് മഹാമാരിക്ക് പിന്നാലെ ചൈനയിൽ മഹാപ്രളയം

Red Alerts In China As Floods Maroon Equipment To Fight Coronavirus

കൊവിഡ് നാശം വിതച്ച ചൈനയിൽ പ്രളയം രൂക്ഷമാകുന്നു. ചൈനയിലെ ഹ്യൂബെ, ജിയാങ്സി, അൻഹുയി, ഹുനാൻ, സിഷ്വാൻ, ഗുവാങ്‍‍സി തുടങ്ങി 27 പ്രവിശ്യകൾ ദിവസങ്ങളായി വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. 3.7 കോടി ആളുകളെയാണ് പ്രളയം ബാധിച്ചത്. 28000 വീടുകൾ തകർന്നു. വുഹാൻ നഗരത്തിനു സമീപത്തുകൂടി ഒഴുകുന്ന യാങ്സി നദി കര കവിഞ്ഞൊഴുകുകയാണ്. വുഹാന് 368 കിലോമീറ്റർ അകലെയുള്ള മൂന്ന് അണക്കെട്ടുകളാണ് മുന്നൊരുക്കങ്ങളില്ലാതെ തുറന്നത്.

അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകിയതോടെ യാങ്സി നദിക്കു സമീപമുള്ള നഗരങ്ങൾ വെള്ളത്തിലായിരിക്കുകയാണ്. പല പ്രദേശങ്ങളിലും മണ്ണിടിച്ചിൽ രൂക്ഷമായതോടെ ആയിരക്കണക്കിന് വീടുകളും റോഡുകളുമാണ് തകർന്നത്. രാജ്യത്തെ 98 നദികളും തീര പ്രദേശങ്ങളും വെള്ളത്തിലാണുള്ളത്. കൊറോണ വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ചൈനയിലേക്ക് വൈറസിന്‍റെ ഉറവിടം കണ്ടെത്താൻ ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം എത്താനിരിക്കെയാണ് മഹാപ്രളയം ദുരന്തം സൃഷ്ടിച്ചിരിക്കുന്നത്

Content Highlights; Red Alerts In China As Floods Maroon Equipment To Fight Coronavirus