തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 18 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴു ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുമായി സംമ്പർക്കത്തിലേർപ്പെട്ട 150 തോളം പേരെ ക്വാറൻ്റീനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സർജറി, ഓർത്തോ, സൂപ്പർ സ്പെഷ്യാലിറ്റി വാർഡുകളിലെ രോഗികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
കൊവിഡ് ഇതര വിഭാഗത്തിൽപെട്ടവർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നുണ്ട്. അഞ്ച് ദിവസം മുമ്പാണ് ഇവിടെ കൊവിഡ് ആദ്യം സ്ഥിരീകരിക്കുന്നത്. പിന്നീട് ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ആളുകളിൽ പരിശോധന നടത്തിയപ്പോഴാണ് 17 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചത്. അഞ്ച് സ്റ്റാഫ് നേഴ്സുമാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പകുതിയോളം ആരോഗ്യ പ്രവർത്തകരെ ക്വാറൻ്റീനിൽ പ്രവേശിപ്പിച്ചത് ആശുപത്രിയിലെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.
content highlights: 18 covid cases reported in Thiruvananthapuram Medical college